ലോകമെമ്പാടുമുള്ള ദശലക്ഷ കണക്കിന് ആളുകൾ ആസ്വദിക്കുന്ന ഒരു മനോഹരമായ മത്സരമാണ് ഫുട്ബോൾ. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ നിരവധി ദുരന്തങ്ങൾ ഫുട്ബോൾ ലോകത്ത് നടന്നിട്ടുണ്ട്. Football Disaster - Soccer Malayalam - Football Stories In Malayalamഈ ദുരന്തങ്ങൾ എല്ലാം മനഃപൂർവ്വം അല്ലെങ്കിൽ പ്രകൃതി കാരണം സംഭവിച്ചവയാണ്. കൂടാതെ നിരവധി ജീവൻ നഷ്ട്ടപ്പെടുകയും ചെയ്തു.

വിവിധ മുൻ കരുതൽ നടപടികളിലൂടെ ഈ അടുത്ത കാലത്തായി ദുരന്തങ്ങളുടെ എണ്ണം കുറഞ്ഞു വെങ്കിലും ഭൂതകാലത്തെ നമുക്ക് മായ്ക്കാൻ കഴിയില്ലല്ലോ.

അത്തരത്തിൽ ഫുട്ബോൾ ലോകത്ത് നടന്ന ദുരന്തങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

  1. ദേശീയ സ്റ്റേഡിയം ദുരന്തം
  2. ഘാന ദുരന്തം
  3. ഗ്വാട്ടിമാല ദുരന്തം
  4. ഹിൽസ്ബറോ ദുരന്തം

1. ദേശീയ സ്റ്റേഡിയം ദുരന്തം

തിയ്യതി : മെയ് 24 1964
സ്ഥലം : ദേശീയ സ്റ്റേഡിയം, ലിമ, പെറു
മരണം : 318

ദേശീയ സ്റ്റേഡിയം ദുരന്തം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായാണ് കണക്കാക്കുന്നത്. ലിമയിലെ ദേശിയ സ്റ്റേഡിയത്തിൽ നടന്ന പെറുവും അർജന്റീനയും തമ്മിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിലാണ് ഈ സംഭവം നടന്നത്.

പെറുവിന്റെ രണ്ട് ഗോളുകൾ അനുവദിക്കാത്ത ആ നിർഭാഗ്യകരമായ ദിവസത്തിൽ ഇരു രാജ്യങ്ങളും കടുത്ത ശത്രുത പങ്കിട്ടു. പെറുവിയൻ ആരാധകർ കലാപം ആരംഭിക്കുകയും 318 പേർ കൊല്ലപ്പെടുകയും 500 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

2. ഘാന ദുരന്തം

തിയ്യതി : മെയ് 9 2001
സ്ഥലം : അക്ര സ്പോർട്സ് സ്റ്റേഡിയം, ഘാന
മരണം : 126

ഹാർട്ട്സ് ഓഫ് ഓക്കും അസന്റേ കൊട്ടോക്കോയും തമ്മിലുള്ള മത്സരത്തിനിടെ അക്ര സ്പോർട്സ് സ്റ്റേഡിയത്തിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. അക്രമാസക്തരായ ചില ആരാധകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, ഇത് സ്റ്റേഡിയം മുഴുവൻ അസ്വസ്ഥത സൃഷ്ടിച്ചു.

70,000 പേർ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചു. 126 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

3. ഗ്വാട്ടിമാല ദുരന്തം

തിയ്യതി : ഒക്ടോബർ 16 1996
സ്ഥലം : മാറ്റിയോ ഫ്ലോറസ് ദേശീയ സ്റ്റേഡിയം, ഗ്വാട്ടിമാല സിറ്റി
മരണം : 80+

ഗ്വാട്ടിമാലയും കോസ്റ്റാറിക്കയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പാണ് ഈ മാരകമായ സംഭവം നടക്കുന്നത്. ധാരാളം ആരാധകർ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ ശ്രമിച്ചു. അത് വലിയ ദുരന്തത്തിന് കാരണമായി.

80 ലധികം പേർ മരിക്കുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

4. ഹിൽസ്ബറോ ദുരന്തം

തിയ്യതി : ഏപ്രിൽ 15 1989
സ്ഥലം : ഹിൽസ്ബറോ സ്റ്റേഡിയം, ഷെഫീൽഡ്, ഇംഗ്ലണ്ട്
മരണം : 896

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഹിൽസ്ബറോ ദുരന്തം. ലിവർപൂളും നോട്ടിംഗ്ഹാം ഫോറസ്റ്റും തമ്മിലുള്ള എഫ്എ കപ്പ് മത്സരത്തിനിടയിലാണ് നിർഭാഗ്യകരമായ സംഭവം നടക്കുന്നത്. മത്സരം നടക്കുന്നതിനിടയിൽ, പോലീസ് സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നു, അത് പുറത്തു കാത്തു നിന്ന ആരാധകർ സ്റ്റേഡിയത്തിലേക്ക് ഓടിക്കയറുന്നതിന് കാരണമായി. ഇത് വലിയ ദുരന്തത്തിന് കാരണമായി.

ഈ സംഭവത്തിൽ 776 പേർക്ക് പരിക്കേൽക്കുകയും 96 പേർ മരണപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ സ്റ്റീഫൻ ജെറാർഡിന്റെ 10 വയസ്സുള്ള കസിൻ മരണപ്പെടുകയുണ്ടായി.

Post a Comment

Previous Post Next Post