എയ്ഞ്ചൽ ഡിമരിയ അർജന്റീനയുടെ മാലാഖ, കഴിഞ്ഞ 12 വർഷമായി അർജന്റീനൻ ഫുട്ബോൾ ടീമിന്റെ അഭിവാജ്യ ഘടകമാണ് എയ്ഞ്ചൽ ഡിമരിയ.

ANGEL DI MARIA LIFE STORY IN MALAYALAM

കുട്ടിക്കാലം:സാക്ഷാൽ ലയണൽ മെസ്സിയുടെ ജന്മദേശമായ മധ്യ അർജന്റീനയിലെ റൊസാരിയോ നഗരത്തിൽ ഫെബ്രുവരി 14 ന് പിതാവ് മിഗേൽ ഡിമരിയക്കും മാതാവ് ദിയാനാ ഹെർണാണ്ടസ് എന്നിവർക്ക് അവൻ ജനിച്ചു.

ഏതൊരു ഫുട്ബോൾ കളിക്കാരനെ പോലെ തന്നെ ഡിമരിയയുടെ കുട്ടിക്കാലവും വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു ഡിമരിയയുടെയും ബാല്യം.

അച്ഛൻ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. അർജന്റീനയിലെ പ്രശസ്ത ക്ലബ്ബായ റിവർ പ്ലേറ്റിന്റെ അംഗമായിരുന്നു അദ്ദേഹം, ക്ലബ്ബിന്റ ഒന്നാം അംഗ ടീമിൽ കളിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതാഭിലാഷമായിരുന്നു.

ഡിമരിയയുടെ അച്ഛന്റെ സ്വപ്നം പൂവണിയുന്നതിന് മുൻപ് വിധി അദ്ദേഹത്തോട് ക്രൂരത കാട്ടി, കാലിന് പരിക്ക് പറ്റിയ അദ്ദേഹത്തിന് ഫുട്ബോളിനോട് തന്നെ വിടപറയേണ്ടി വന്നു.

അവസാനം അദ്ദേഹം ഫുട്ബോൾ ഉപേക്ഷിച്ചു അടുത്തുള്ള കൽക്കരി യാർഡിൽ പണിയെടുക്കാൻ തുടങ്ങി, അവിടേക്ക് ഡിമരിയയും പോകാറുണ്ടായിരുന്നു. കഠിനമായി പണിയെടുത്താണ് നീണ്ട 16 വർഷം അദ്ദേഹം കുടുംബം നോക്കിയത്.

കുഞ്ഞായിരിക്കെ ഡിമരിയക്ക് വെറുതെ ഇരിക്കാൻ കഴിയില്ലായിരുന്നു. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണമായിരുന്നു. അവന് ഹൈപ്പർ നെറ്റിക്ക് എന്ന അസുഖമാണെന്ന് ഡോക്ടർമാർ വിധി എഴുതി.

അവന്റ എക്ട്രാ എനർജി ഡിസ്ചാർജ് ചെയ്യാൻ സ്പോർട്സിലേക്ക് വിടാനാണ് ഡോക്ടർമാർ അവന്റ മാതാപിതാക്കളോട് ആവിശ്യപ്പെട്ടത്.

ആ മൂന്ന് വയസുകാരനെ ഫുട്ബോളോ മാർഷ്യൽ ആർട്സോ പരിശീലിപ്പിക്കാനായിരുന്നു ഉപദേശം. അവസാനം അവനെ ഫുട്ബാളിലേക്ക് വിടാൻ പറഞ്ഞത് അവന്റ അമ്മയായിരുന്നു.

സ്വപ്‌നങ്ങൾ എത്തി പിടിക്കാനാവാത്ത തന്റെ ഭർത്താവിന്റെ ദുഃഖം അവർക്ക് അറിയാമായിരുന്നു, തന്റെ മകനിലൂടെ ആ സ്വപ്നം പൂവണിയട്ടെ എന്ന് അവർ ആശിച്ചു.

അങ്ങനെ തന്റെ മൂന്നാം വയസിൽ ഡിമരിയക്ക് ഫുട്ബാൾ കൂട്ടിനെത്തി. വീടിന്റ പുറത്തും അകത്തും തെരുവുകളിലും അവൻ പന്ത് തട്ടി തുടങ്ങി. 1995 - ൽ തന്റെ ഏഴാം വയസ്സിൽ റൊസാരിയോ സെൻട്രൽ ടീമിൽ ചേർന്നു.

ഡിമരിയക്ക് ബൂട്ട് വാങ്ങാൻ പോലും അവന്റ കുടുംബം വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്.

സീനിയർ കരിയർ:


അങ്ങനെ 2005 ഡിസംബർ 10 നാണ് താരം റൊസാരിയോ സെൻട്രൽ ക്ലബ്ബിനായി സീനിയർ ക്ലബ്ബിൽ പന്ത് തട്ടുന്നത്, അന്ന് താരത്തിന് 18 വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു. രണ്ട് വർഷമാണ് ഡിമരിയ റൊസാരിയോ സെൻട്രലിനായി ബൂട്ട് ക്കെട്ടിയത്.

2007 ഫിഫ അണ്ടർ 20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച താരത്തെ തേടി യൂറോപ്യൻ ക്ലബ്ബുകൾ തേടിയെത്തി.

ടൂർണമെന്റിൽ അര്ജന്റീന ജേതാക്കളാവുന്നതിൽ ഡിമരിയ സുപ്രധാന പങ്ക് വഹിച്ചിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണൽ, അര്ജന്റീനയിലെ പ്രശസ്ത ക്ലബ്ബായ ബക്കാ ജൂനിയറും താരത്തെ തേടി രംഗത്തുണ്ടായിരുന്നു, എന്നാൽ താരം പോർച്ചുഗൽ ക്ലബ്ബായ ബെൻഫിക്കെയിലേക്കാണ് ചേക്കേറിയത്.

മൂന്ന് വർഷമാണ് ഡിമരിയ ബെൻഫിക്കയിൽ താരം പന്ത് തട്ടിയത്. താരത്തിന്റെ കരിയറിലെ വലിയ വഴിതിരിവായിരുന്നു ആ മൂന്ന് വർഷങ്ങൾ.

ആ സമയം ഇതിഹാസ താരം മറഡോണ പറഞ്ഞത് ഡിമരിയയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് "അര്ജന്റീനയിലെ അടുത്ത സൂപ്പർ താരമാണ് ഡിമരിയ".

2008 ലെ ഒളിമ്പിക്സിൽ മെസ്സിയടക്കം സൂപ്പർ താരങ്ങളോടൊപ്പം ഡിമരിയയും ഉണ്ടായിരുന്നു, ടൂർണമെന്റിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.

ആ വർഷം ഡിമരിയയെ തേടിയെത്തിയത് അര്ജന്റീനനൻ ദേശിയ ടീമിലേക്കുള്ള വിളിയായിരുന്നു, ആ വർഷം അദ്ദേഹം ആൽവി സെലസ്റ്റകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു.

അർജെന്റിനയിലും യൂറോപ്പിലും ഡിമരിയയെ സൂപ്പർ താരമായി വാഴ്ത്തപ്പെട്ടു, ആ സമയം താരത്തിന് ആരാധക വൃന്തവും കൂടി വന്നു.

2010 ലോകകപ്പ് അര്ജന്റീനനൻ ടീമിലും ഡിമരിയക്ക് സ്ഥാനമുണ്ടായിരുന്നു, ലോക കപ്പ് അവസാനിച്ചപ്പോഴേക്കും അദ്ദേഹം ബെൻഫിക്ക വിട്ട് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ റയൽ മാഡ്രിഡിലേക്ക് എത്തിയിരുന്നു.

2013-14 സീസണിൽ പ്രശ്നങ്ങൾ തല പൊക്കി തുടങ്ങി വൻ തുകക്ക് ഗരത് ബെയിലിനെ ടീമിലെത്തിച്ച റിയൽ മാഡ്രിഡ്‌ മികച്ച പ്രകടനം നടത്തിയിട്ട് കൂടി ഡിമരിയയെ പുറത്താക്കാൻ ശ്രമിച്ചു.

റിയൽ മാഡ്രിഡുമായി ബന്ധം വഷളമായി തുടങ്ങിയപ്പോഴേക്കും ഡിമരിയക്ക് ആശ്വാസമായി കാൽപന്ത് കളിയുടെ വിശ്വാ മാമാങ്കം വന്നത്തി, 2014 ബ്രസീൽ ലോകകപ്പിൽ സാക്ഷാൽ ലയണൽ മെസ്സിയുടെ നേതൃത്തതിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഫൈനൽ വരെ അര്ജന്റീന എത്തിയിരുന്നു, ഡിമരിയക്കും മോശമല്ലാത്ത ഓർമകൾ സമ്മാനിച്ച ലോകകപ്പ് കൂടിയായിരുന്നു അത്.

ലോകകപ്പിന് ശേഷം ഡിമരിയ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചേസ്റ്റർ യൂണിറ്റഡിലേക്കും പിന്നീട് 2015 ൽ താരം പി.എസ്.ജി യിലേക്കും ചേക്കേറി. നിലവിൽ ഇപ്പോൾ ഡിമരിയ പി.എസ്.ജി യിൽ എംബാപ്പെക്കും നെയ്മർക്കുമൊപ്പം പന്ത് തട്ടുന്നു.

2 Comments

  1. Di Maria is a monster in real Madrid in psg he also prove his worth.

    ReplyDelete
  2. Angel Di Maria ❤️❤️

    ReplyDelete

Post a Comment

Previous Post Next Post