സോക്കർ മലയാളം - ഞങ്ങളെ കുറിച്ച്
ഫുട്ബോൾ വെറും ഒരു കളിയല്ല. അത് ഒരു വികാരമാണ്, ഒരു ഭാഷയാണ്, ഒരു ജീവിതമാണ്. ആ വികാരം മലയാളത്തിൽ എഴുതിവെക്കാൻ വേണ്ടിയാണ് സോക്കർ മലയാളം പിറന്നത്.
ലോകത്തിന്റെ നാനാ കോണുകളിൽ നിന്നുള്ള ഫുട്ബോൾ വാർത്തകൾ, യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളായ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, ബുണ്ടസ്‌ലിഗ, ലീഗ് 1, സീരി എ എന്നിവയിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ, UEFA ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് കവറേജ്, രാജ്യാന്തര ഫുട്ബോൾ വാർത്തകൾ, ഇന്ത്യൻ ഫുട്ബോളും കേരള ഫുട്ബോളും ഇവയെല്ലാം നിങ്ങളിലേക്ക് സത്യസന്ധമായും കൃത്യതയോടെയും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
പക്ഷേ സോക്കർ മലയാളം ഒരു സാധാരണ ന്യൂസ് വെബ്സൈറ്റ് അല്ല.
ഫുട്ബോൾ താരങ്ങളുടെ പ്രചോദനകരമായ കഥകൾ, മൈതാനത്തിന് പിറകിലെ അറിയപ്പെടാത്ത ലോകം, കളിയെ മറ്റൊരു കണ്ണിലൂടെ കാണിക്കുന്ന എഴുത്ത് ഇതൊക്കെ ഇവിടെ കാണാം. ഫുട്ബോൾ വാർത്തകൾക്കൊപ്പം ഫുട്ബോൾ സാഹിത്യവും ഒഴുകുന്ന ഒരിടമാണ് ഇത്. വായിക്കുന്നവർക്ക് ഫുട്ബോളിന്റെ ആഴം അനുഭവിക്കാൻ ആകണം, അതാണ് ഞങ്ങളുടെ ആഗ്രഹം.
ഈ ലക്ഷ്യം മനസ്സിൽ കൊണ്ട് 2020-ൽ റാശിദ് മച്ചിങ്ങൽ സോക്കർ മലയാളം ആരംഭിച്ചു. രണ്ട് വർഷത്തോളം ഈ ബ്ലോഗ് മുന്നോട്ട് പോയി. ഇടയ്ക്ക് ചില സാങ്കേതിക കാരണങ്ങളാൽ അടച്ചുപൂട്ടേണ്ടി വന്നു. പക്ഷേ ഫുട്ബോളിലെ ഒരു നല്ല ടീമിനെ പോലെ തിരിച്ചുവരവ് ഉണ്ടാകും. ഇതാ, 2026ൽ സോക്കർ മലയാളം പുതിയ ഊർജ്ജത്തോടെ, പുതിയ ദിശയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.
സ്വാഗതം.
About Soccer Malayalam
Football is not just a game. It is an emotion, a language, a way of life. Soccer Malayalam was born to capture that emotion and put it into words.
We bring you the latest from every corner of the football world. The top five leagues in Europe including the English Premier League, La Liga, Bundesliga, Ligue 1, and Serie A. UEFA Champions League and Europa League coverage. International football news. Indian football and Kerala football. All of it delivered to you honestly, accurately, and with care.
But Soccer Malayalam is not your ordinary news website.
Here you will find the inspiring stories behind football's greatest players, the untold world beyond the pitch, and writing that shows you football through a different lens. This is a place where football news and football literature flow together. Our goal is simple: when you read something here, we want you to feel football, not just follow it.
Soccer Malayalam was founded in 2020 by Rashid Manchingal with exactly this vision in mind. The blog ran for nearly two years before technical difficulties forced it to shut down. But like a good team that never gives up, the comeback was always coming. In 2026, Soccer Malayalam returns with fresh energy and a renewed purpose.
Welcome back.
Post a Comment