എന്ത് കൊണ്ടാണ് എഡ്ഗർ ഡേവിഡ് കണ്ണട വെച്ച് കളിച്ചിരുന്നത്?

കണ്ണട വെച്ച് കളിക്കുന്ന ഫുട്ബോൾ കളിക്കാരനോ !. കേട്ടിട്ട് അതിശയം തോന്നുന്നുണ്ടോ ? അതെ അങ്ങനെ ഒരാളുണ്ടായിരുന്നു പേര് 'എഡ്ഗർ ഡേവിഡ്‌സ്.

Edger Davids Life Story In Malayalam by Soccer Malayalam

മുൻ ഡച്ച് ഫുട്ബോളർ എഡ്ഗർ ഡേവിഡ്‌സ് എന്തുകൊണ്ടാണ് ഗ്ലാസ്സുകൾ ധരിച്ചു കളിക്കുന്നത് ?.

ഈ ഗ്ലാസ്സുകൾക്ക് പിന്നിലെ കാരണത്തെ കുറിച്ചറിയണമെങ്കിൽ 1995 ലേക്ക് തിരിഞ്ഞ് നോക്കേണ്ടിയിരിക്കുന്നു. 1995 - ൽ അദ്ദേഹത്തിന്റെ വലത് കണ്ണിന് കാര്യമായി പരിക്കേറ്റിരുന്നു. തുടർന്ന് കാഴ്ച്ച സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി.

ഒരു ഫുട്ബോളർ എന്ന നിലയിൽ ഡേവിഡ്‌സിന് ഇതൊരു വലിയ പ്രശ്നം തന്നെയായിരുന്നു. കാര്യങ്ങൾ കൂടുതൽ കുഴപ്പമായത് കൊണ്ട് തന്നെ അദ്ദേഹം തന്റെ വിരമിക്കലിന്റെ വക്കിലെത്തി.

കാരണം അദ്ദേഹത്തിന് ഗ്ലോക്കോമ ബാധിച്ചിരുന്നു. അതായത് തലച്ചോറിൽ നിന്നും നദികളിലേക്കുള്ള തകരാറും അതുമൂലം കണ്ണിന് കാഴ്ച്ച നഷ്ട്ടപ്പെടുന്ന അവസ്ഥ.

1999 - ൽ അദ്ദേഹം ഒരു സർജറിക്ക് വിധേയനായി. തീർച്ചയായും ഈ ഒരു സർജറി വിജയകരമാവുകയും തന്റെ നാഡികൾ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

എന്നാൽ ഒരു ഫുട്ബോളർ എന്നനിലയിൽ കണ്ണുകൾക്ക് കൂടുതൽ സമ്മർദ്ദം വരുന്നത് കൊണ്ട് തന്നെ തന്റെഡോക്ടർ അദ്ദേഹത്തോട് ഒരു പ്രൊട്ടക്റ്റീവ് ഗ്ലാസ്സ് ധരിക്കാൻ ആവശ്യപ്പെട്ടു. പ്രതേകിച്ച് കളിക്കുമ്പോൾ.

ഡോക്ടറുടെ ഈ പ്രാധാന്യമേറിയ നിർദ്ദേശം കണക്കിലെടുത്തുകൊണ്ട്. എഡ്ഗർ ഡേവിഡ് തന്റെ ഫുട്ബോൾ കരിയറിലേക്ക് തിരിച്ചെത്തി. അദ്ദേഹം തന്റെ ഈ വൈകല്യം തന്റെ പാഷൻ ഐക്കൺ ആക്കി മാറ്റി. അദ്ദേഹം ധരിച്ചിരുന്നത് ആ കാലഘട്ടത്തിലെ ഏറ്റവും സ്റ്റെയിലിഷ് കണ്ണടകൾ ആയിരുന്നു.

ഫുട്ബോൾ ലോകം കണ്ട ഏറ്റവും സ്റ്റൈലിഷ് കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കരിയർ പരിശോധിക്കുകയാണെങ്കിൽ ബാഴ്‌സലോണ, ജുവെന്റസ്, അയാക്സ്, ടോട്ടൻഹാം എന്നീ നിരവധി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ക്രിയാത്മകവും സമർത്ഥനുമായ മിഡ്ഫീൽഡർ ആയിരുന്ന ഡേവിഡിന് ലൂയി വാൻ ഗാൽ "ദി പിറ്റ്ബുൾ" എന്ന് വിളിപ്പേരു നൽകി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.