ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലോകകപ്പ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക്കായി സോക്കർ മലയാളം നൽകുന്നു. പ്രധാനപ്പെട്ടവയിലേക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്ക് ചെയ്തിട്ടുമുണ്ട്.

Football Quiz Malayalam Questions & Answers

പ്രീമിയർ ലീഗ് - ചോദ്യങ്ങൾ

 1. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടിയ കളിക്കാരൻ?
 2. ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം? എത്ര?
 3. 260 ഗോളുകളുമായി, ആരാണ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ?
 4. പ്രീമിയർ ലീഗ് ഉദ്ഘാടന സീസൺ (വർഷം)?
 5. ഏത് ടീമാണ് ആദ്യ പ്രീമിയർ ലീഗ് കിരീടം നേടിയത്?
 6. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകളുള്ള ഗോൾ കീപ്പർ ആരാണ്? എത്ര?
 7. പ്രീമിയർ ലീഗ് ഉദ്ഘാടന സീസണിൽ എത്ര ക്ലബ്ബുകൾ പങ്കെടുത്തു?
 8. 2018-19 പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട് മൂന്ന് താരങ്ങൾ പങ്കിട്ട് എടുക്കുകയായിരുന്നു, ആരെക്കെയാണ് ആ താരങ്ങൾ?
 9. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നേടിയ ഗോൾ (7.69 സെക്കൻഡിൽ) ആരാണ് ഇത് സ്കോർ ചെയ്തത്?

പ്രീമിയർ ലീഗ് - ഉത്തരങ്ങൾ


 1. സാദിയോ മാനേ (2 മിനുട്ട്, 56 സെക്കന്റ്) സതാംപ്ടൺ X ആസ്റ്റൺ വില്ല
 2. ഗാരെത്ത് ബാരി, 653 മത്സരങ്ങൾ
 3. അലൻ ഷിയറർ
 4. 1992-93
 5. മാഞ്ചസ്റ്റർ യുണൈറ്റഡ്
 6. പീറ്റർ ചെക്ക്
 7. 22 ക്ലബ്ബുകൾ
 8. ഓബാമേയാങ്, മുഹമ്മദ് സലാഹ്, സാദിയോ മാനെ
 9. ഷെയ്ൻ ലോംഗ് (2018-19 സതാംപ്ടൺ X വാട്ട്ഫോർഡ്)
ലോകകപ്പ് - ചോദ്യങ്ങൾ

 1. ആദ്യത്തെ ലോകകപ്പ് ട്രോഫിയുടെ പേര് എന്താണ്?
 2. ആദ്യമായി ലോകകപ്പ് നേടിയ രാജ്യം?
 3. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യം?
 4. ______ മൂന്ന് തവണ ലോകകപ്പ് ഫൈനലിൽ എത്തുകയും, പക്ഷെ ഒരു തവണ പോലും ലോകകപ്പ് നേടിയിട്ടില്ല
 5. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായി 2026 ലോകകപ്പ് ആതിഥേയത്വം വഹിക്കും. ഏതൊക്കെ രാജ്യങ്ങൾ?
 6. ഏത് ലോകകപ്പിലാണ് ഡീഗോ മറഡോണ തന്റെ കുപ്രസിദ്ധമായ 'ഹാൻഡ് ഓഫ് ഗോഡ്' ഗോൾ നേടിയത്? (വർഷം, രാജ്യം)
 7. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം? എത്ര?
 8. ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകകപ്പ് നേടിയിട്ടുള്ള താരങ്ങൾ?
 9. രണ്ട് ഇംഗ്ലണ്ട് കളിക്കാർ ലോകകപ്പ് ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്. ആരെക്കെയാണ്?

ലോകകപ്പ് - ഉത്തരങ്ങൾ

 1. ജൂൾസ് റിമെറ്റ് ട്രോഫി
 2. ഉറുഗ്വേ
 3. ബ്രസീൽ
 4. നെതർലാന്റ്സ്
 5. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ
 6. മെക്സിക്കോ 1986
 7. മിറോസ്ലാവ് ക്ലോസെ
 8. മരിയോ സാഗല്ലോ, ദിദിയർ ദെഷാംസ്, ഫ്രാൻസ് ബെക്കൻബവർ
 9. ഗാരി ലിനേക്കർ (1986), ഹാരി കെയ്ൻ (2018)
Part 2 - Coming Soon....

Post a Comment

Previous Post Next Post