വാശിയേറിയ എൽ ക്ലാസിക്കോയ്ക്ക് പിന്നിലെ ചരിത്രം

The history of El Clasico by Soccer Malayalam

ക്ലബ് ഫുട്ബോളിലെ ഏറ്റവും വാശിയേറിയതും, ആവേശകരവുമായ മത്സരങ്ങളിൽ ഒന്നാണ് സ്പാനിഷ് വമ്പൻ മാരായ ബാഴ്സലോണയും റിയൽ മാഡ്രിഡും തമ്മിലുള്ള 'എൽ ക്ലാസിക്കോ'.

ബാഴ്‌സലോണ ക്ലബ്ബ് രൂപീകരണം

ലോകമെമ്പാടുമുള്ള ഏകദേശം 400 മില്ല്യൺ ആളുകളാണ് ഈ ഒരു മത്സരം കാണുന്നത്. എൽ ക്ലാസിക്കോ എന്ന റൈവൽറിക്ക് പിന്നിലെ ചരിത്രമാണ് ഇവിടെ പറയുന്നത്.

1889 ൽ ജോൺ ക്യാമ്പെർ എന്ന ആളാണ് ബാഴ്‌സലോണ എന്ന ക്ലബ്ബിന് തുടക്കമിടുന്നത്. കൂടുതലും വിദേശ താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു അദ്ദേഹം ക്ലബ്ബ് തുടങ്ങുന്നത്. റിയൽ മാഡ്രിഡ് ക്ലബ്ബ് രൂപീകരണം

എന്നാൽ റിയൽ മാഡ്രിഡ് ആകെട്ടെ 1902 ലാണ് സ്ഥാപിതമാകുന്നത്. ആദ്യമായി ഏറ്റുമുട്ടുന്നത്

അതേ വർഷം തന്നെ അതായത് സ്പാനിഷ് രാജാവായ അൽഫോൺസ പതിമൂന്നാമന്റെ കാലത്താണ്. ഇരുവരും തമ്മിലുള്ള ആദ്യ മത്സരം അരങ്ങേറുന്നത്. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ വെച്ച് നടന്ന ഈ മത്സരത്തിൽ ബാഴ്‌സലോണയും പങ്കെടുത്തിരുന്നു.

ഒടുവിൽ ഇരുവരും തമ്മിൽ നടന്ന മത്സരത്തിൽ ബാഴ്സ 3-1 ന് വിജയിച്ചു. എന്നാൽ ഫൈനലിൽ ആകട്ടെ അവർ സ്പാനിഷ് ക്ലബ്ബ് ആയ ബാസ്‌ക്കസിനോട് പരാജയപ്പെട്ടു.

വർഷങ്ങൾക്ക് ശേഷം 1929 ലാണ് സ്പാനിഷ് പ്രീമിയറാ ഡിവിഷൻ തുടങ്ങുന്നത്. 1902 മുതൽ 1929 വരെ ഇരുവരും തമ്മിൽ കളിച്ച മത്സരങ്ങളിൽ കൂടുതലും ജയിച്ചത് ബാഴ്‌സയായിരുന്നു.

എന്നാൽ 1929 ന് ശേഷം റിയൽ മാഡ്രിഡ് കൂടുതൽ കരുത്തരായി രണ്ടു തവണ അടുപ്പിച്ച് അവർ ലീഗ് കിരീടം സ്വന്തമാക്കി.

സിവിൽ വാർ

എന്നാൽ സ്പാനിഷ് മൊണാർക്കി തകർന്നതോടെ സിവിൽ വാറിന് തുടക്കമായി. 1933 ൽ ആരംഭിച്ച സ്പാനിഷ് സിവിൽ വാർ ഒരു തരത്തിൽ ബാഴ്സലോണ റിയൽ മാഡ്രിഡ് റൈവൽറിയെ ബാധിച്ചു. കാറ്റലോണിയ-സ്പെയിൻ

കാറ്റലോണിയയെ അനുകൂലിച്ചവരും സ്പെയിനിനെ അനുകൂലിച്ചവരും രണ്ടു വിഭാഗമായി. ബാഴ്സലോയാകട്ടെ അവരുടെ ലോഗോയിൽ കാറ്റലോണിയയുടെ ഫ്ലാഗ് എന്നന്നേക്കുമായി പതിച്ചു.

ഇതോടെ ബാഴ്സലോണയും റിയൽ മാഡ്രിഡ് എന്നന്നേക്കുമായി വാശിയേറിയ പോരാട്ടമായി മാറി.

1943 ൽ വളരെ അപ്രധീക്ഷിതമായ ഫലമാണ് എൽക്ലാസിക്കോയിൽ പിറന്നത്. കോപ്പ ഡെൽ റെയിൽ ആദ്യ പാദ സെമി ഫൈനലിൽ മൂന്ന് ഗോളുകൾക്ക് ജയിച്ച ബാഴ്സ പിന്നീട് രണ്ടാം പാദത്തിൽ 11-1 നാണ് റിയലിനോട് തകർന്നടിഞ്ഞത്.

1950 കളിൽ ഇരുവരും യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളായി മാറുകയും ചെയ്തു. പിന്നീട് 1953 ൽ ഇരുവരും ഒരു കളിക്കാരനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. ആരാകും ആ കളിക്കാരൻ??.

ഇത് മറ്റാരുമല്ല അർജന്റീനൻ താരം ഡി സ്റ്റെഫാനോ ആയിരുന്നു. അർജന്റീനൻ ക്ലബ്ബ് റിവർ പ്ലൈറ്റിൽ നിന്നും അദ്ദേഹത്തെ സൈൻ ചെയ്തത് റിയൽ മാഡ്രിഡ് ആയിരുന്നു. ഒരുപക്ഷെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദ പരമായ ട്രാൻസ്ഫർ ആയിരുന്നു അത്.

എന്നാൽ ബാഴ്സയുടെ പക്കൽ ഒരു പ്രധാന കളിക്കാരൻ കൂടി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേരാണ് ലാഡിസ്ലാവ് കുബാല. ഇതോടെ ബാഴ്സ കുബാലയുടെ ബാർസയായും റിയൽ ഡി സ്റ്റെഫാനയുടെ റിയൽ ആയും അറിയപ്പെടാൻ തുടങ്ങി.

പക്ഷെ 1954 ൽ റിയൽ ഒരിക്കൽ കൂടി ബാഴ്‌സയെ തകർത്തു ഇക്കുറി 5-0 ആയിരുന്നു സ്‌കോർ. പിന്നീട് 1970 കളിൽ ബാഴ്സലോണ അടിമുടി മാറി.

ടോട്ടൽ ഫുട്ബോൾ, ടിക്കി ടാക്ക 1974 ൽ ബാഴ്സ റിയൽ മാഡ്രിഡിനെ 5 ഗോളുകൾക്ക് തകർത്തു.

ബാഴ്സയും റിയൽ മാഡ്രിഡും തമ്മിലുള്ള പോരാട്ടങ്ങൾ എന്നന്നേക്കുമായി തുടർന്ന് കൊണ്ടേയിരുന്നു. ഇതാണ് എൽ ക്ലാസിക്കോയുടെ യഥാർത്ഥ ചരിത്രം.

എന്നാൽ നമുക്ക് അറിയാവുന്നത് 1999 ന് ശേഷമുള്ള എൽ ക്ലാസിക്കോയെ കുറിച്ചായിരിക്കും കാരണം. 1999 ന് ശേഷമാണ് ഇരു ടീമുകളിൽ അറിയപ്പെടുന്ന ഇതിഹാസ താരങ്ങൾ ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നത്.

(രാഹുൽ, ലുയിസ് ഫിഗോ, റൊണാൾഡീഞ്ഞോ, റൊണാൾഡോ നാസാരിയോ, സാവി, ഇനിയേസ്റ്റ, മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, സിദാൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.