രണ്ട് തവണ ലോകകപ്പ് മോഷണം പോയ കഥ!

ഫുട്ബോളിലെ ഏറ്റവും വിലപ്പെട്ട അംഗീകാരമാണ് ഫിഫ വേൾഡ് കപ്പ്. ബ്രസീൽ, അർജന്റീന, ഇറ്റലി, ജർമ്മനി, ഉറുഗ്വേ, ഫ്രാൻസ് എന്നീ ടീമുകൾ ലോക കിരീടം ഒന്നിൽ കൂടുതൽ തവണ നേടിയിട്ടുണ്ട്. എന്നാൽ ഈ ലോക കപ്പ് ഒന്നിൽ കൂടുതൽ മോഷ്ട്ടിക്ക പെട്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ പലപ്പോഴും വിശ്വസിക്കാൻ പ്രയാസമായിരിക്കും. പക്ഷെ യഥാർത്ഥത്തിൽ ലോക കിരീടം രണ്ട് തവണ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

When the world cup trophy was stolen twice!

1930 - ലാണ് ഫിഫ വേൾഡ് കപ്പ് ആരംഭിക്കുന്നത്. ആദ്യ കിരീടം ചൂടിയതാകട്ടെ ഉറുഗ്വേ. എന്നാൽ ആ വർഷം മുതൽ 1970 - വരെ ഉണ്ടായിരുന്ന ലോകകപ്പ് നമ്മൾ ഇന്ന് കാണുന്ന സ്വർണ്ണ ഭൂഗോളത്തിന്റെ കിരീടം ആയിരുന്നില്ല. അന്നത്തെ ലോക കിരീടത്തിന്റെ പേരാണ് ജൂൾസ് റിമററ്റ് ട്രോഫി (Jules Rimet Trophy). വിക്ടറി എന്ന പേരിൽ രൂപ കല്പ്പന ചെയ്ത ആ ട്രോഫി പിന്നീട് മുൻ ഫിഫ പ്രസിഡന്റ് ജൂൾസ് റിമററ്റ് ന്റെ പേരിൽ അറിയപ്പെട്ടു.

എന്നാൽ ഈ ട്രോഫി 1966 - ലാണ് ആദ്യമായി നഷ്ടമാവുന്നത്. ലോക കപ്പ് നടക്കുന്നതിന് നാലു മാസം മുൻപ് ഈ ഒരു ട്രോഫി ഒരു എക്സിബിഷനിലൂടെ പ്രദർശിപ്പിച്ചിരുന്നു. 1966 - ലോക കപ്പിന്റെ വേദിയായ ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ ഹാളിലാണ് ഈ പ്രദർശനം നടക്കുന്നത്. ട്രോഫിക്ക് കാവലായി രണ്ട് യൂണിഫോം ധരിച്ച ഓഫിസർ മാരും ഡിസ്പ്ലേ കാബിനെറ്റിനു പുറകെ അഡീഷണൽ ഓഫിസർ മാരുമുണ്ടായിരുന്നു.

ഞായറാഴ്ച്ച കളിലാകട്ടെ ഹാളിൽ മറ്റു സേവനങ്ങളും നടന്നിരുന്നു. എന്നാൽ മാർച്ച് 20 ഞായറാഴ്ച്ച 12:10 നായിരുന്നു ഓഫീസർ മാർ ആ കാഴ്ച്ച കാണുന്നത്. കെട്ടിടത്തിന്റെ വാതിൽ പൊട്ടിച്ചു കൊണ്ട് ആരോ ട്രോഫി മോഷ്ട്ടിച്ചിരിക്കുന്നു. സംഭവത്തിന് ശേഷം പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരാണ് മോഷണം നടത്തിയെതെന്നോ, നഷ്ട്ട പെട്ട ട്രോഫി അവർക്ക് കണ്ടെത്തണോ കഴിഞ്ഞില്ല.

എന്നാൽ സംഭവം നടന്ന് ഒരാഴ്ച്ചക്ക് ശേഷം ട്രോഫി കണ്ടെത്തി. ഡേവിഡ് കോർബെറ്റ്‌ എന്ന വ്യക്തിയും തന്റെ നായയും കൂടി സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബ്യുളോയിലൂടെ നടക്കുകയായിരുന്നു വീടിന്റെ സമീപത്തു നിന്നും ന്യൂസ് പേപ്പർ കൊണ്ട് പൊതിഞ്ഞ എന്തോ ഒന്ന് തന്റെ നായയായ പിക്കൽസ് വലിച്ചെടുത്തു. പൊളിച്ചു നോക്കിയപ്പോൾ കോർബെറ്റ്‌ കണ്ടെത്താക്കട്ടെ ഒരു ട്രോഫി ആയിരുന്നു. വിജയികളുടെ പേര് രേഖപ്പെടുത്തിയത് കണ്ടപ്പോൾ അദ്ദേഹം ഉറപ്പിച്ചു അത് നഷ്ട്ട പെട്ട ജൂൾസ് റിമററ്റ് ട്രോഫി ആണെന്ന്.

ഉടൻ തന്നെ അദ്ദേഹം അത് പൊലീസിൽ ഏൽപിച്ചു. അങ്ങനെ മോഷ്ട്ടിക്ക പെട്ട ഏഴാം ദിവസം ട്രോഫി കണ്ടെത്തി. ട്രോഫി കണ്ടെത്തിയ നായ പിന്നീട് സെലിബ്രറ്റിയായി മാറി, പിന്നീട് പല സിനിമകളിലും പ്രത്യക്ഷപെട്ടു. പ്രതിഫലമായി ആറായിരം യൂറോസ് അതായത് 5 ലക്ഷം രൂപ നായയുടെ മുതലാളിക്ക് ലഭിച്ചു. മോഷ്ട്ടാവ് എന്ന് കരുത പെടുന്ന എഡ്‌വേർഡ്‌ ബെച്ചിലിയെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.

പിന്നീട് 1970 - ലെ ലോക കിരീടം സ്വന്തമാക്കിയത് പെലെയുടെ ബ്രസീൽ ആയിരുന്നു. 1974 മുതൽ പുതിയ ലോക കപ്പ് ആയത് കൊണ്ട് തന്നെ 1970 - ലെ ജൂൾസ് റിമററ്റ് ട്രോഫി ബ്രസീലിന് എന്നന്നേക്കുമായി നൽകി.

എന്നാൽ ഈ ട്രോഫി 1983 - ൽ ഒരിക്കൽ കൂടി മോഷ്ടിക്കപ്പെടുന്നു. ഇക്കുറി സംഭവം നടന്നത് ബ്രസീലിലെ റിയോടി ജനീറോയിലാണ് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ട്രോഫി റൂമിൽ നിന്നാണ് ട്രോഫി ഒരിക്കൽ കൂടി നഷ്ടമാകുന്നത്.

പക്ഷെ പിന്നീട് ഒരിക്കലും ആ ട്രോഫി കണ്ടെത്താനായില്ല. ഈ ട്രോഫിക്ക് പകരം ബ്രസീലിനു നൽകിയത് ഡ്യൂപ്ലിക്കേറ്റ് ട്രോഫി ആയിരുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.