1992 ഫുട്ബാളിന്റെ ഈറ്റില്ലമായ ബ്രസീലിലെ മോഗി ദാസ് ക്രൂസസ്‌ നഗരത്തിൽ അവൻ പിറന്ന് വീണു. പട്ടിണിയിലും അച്ഛന്റെ ആഗ്രഹങ്ങൾക്ക് ചിറക് വിരിക്കാൻ അവൻ തെരുവുകളിലൂടെ ഓടി തുടങ്ങി. പറഞ്ഞ് വരുന്നത് ബ്രസീൽ സാമ്രാജ്യത്തിന്റെ യുവ രാജാവിനെ കുറിച്ചാണ് നെയ്മർ ജൂനിയർ.

Neymar Jr Life Story In Malayalam

പെലെ ക്കും റിവാൾഡോക്കും റൊണാൾഡീഞ്ഞോക്കും ശേഷം ആരാണിയും ബ്രസീലിന്റെ ആ മഹത്തായ പത്താം നമ്പർ ജേഴ്‌സി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമായിരുന്നു നെയ്മർ.

ഫുട്സാലിലെ തന്റെ മികവ് കണ്ട് സാന്റോസിലെത്തിയ നെയ്മർ അവിടെ കളി മികവ് കൊണ്ട് ലോകത്തിനെ അവന്റെ കാലുകളിലേക്ക് ആകർഷിച്ചു. അവിടെന്ന് പിന്നെ അങ്ങോട്ട് ചേക്കേറിയത് സ്പാനിഷ് ഫുട്ബോളിലെ വമ്പൻമാരായ ബാഴ്സയിലേക്കായിരുന്നു.

അവിടെ നിന്നാണ് ലോകത്തിലെ ഏറ്റവും മികച്ച അക്രമകാരികളായ മൂവർ സംഘത്തിന് രൂപം കൊള്ളുന്നത്. ബാഴ്സയുടെ MSN എന്ന് കേട്ടാൽ തന്നെ പേടിക്കാത്ത ഒരു എതിരാളികൾ പോലുമില്ലായിരുന്നു. അതിന്റെ അവസാന അസ്ത്രമായിരുന്നു നെയ്മർ.

2017 ലായിരുന്നു ലോക റെക്കോർഡ് ട്രാൻസ്ഫെറിൽ ഫ്രാൻസിന്റെ പുൽ മൈതാനങ്ങളെ വിറപ്പിക്കാൻ നെയ്മർ ഫ്രാൻസിലേക്ക് ചേക്കേറുന്നത്.ഓരോ തവണ പരിക്കുകൾ അവനെ പരിക്ഷീക്കുമ്പോഴും അവന്റെ തിരിച്ചു വരവുകൾ കണ്ട് ഫുട്ബോൾ ലോകം തന്നെ അമ്പരന്നു പോയി. വീഴുമെന്ന് നിങ്ങൾ കരുതേണ്ട കാരണം ഓരോ പ്രാവിശ്യം വീഴുമ്പോഴും നിങ്ങൾ പുച്ഛിക്കുമ്പോഴും അവൻ കൂടുതൽ ശക്തനാവുകയാണ് കാരണം ഇത് ബ്രസീലിന്റെ സുൽത്താനാണ് നെയ്മർ ഡാ സിൽവാ ജൂനിയർ.

വീഴുമെന്ന് നിങ്ങൾ കരുതേണ്ട കാരണം ഓരോ പ്രാവിശ്യം വീഴുമ്പോഴും നിങ്ങൾ പുച്ഛിക്കുമ്പോഴും അവൻ കൂടുതൽ ശക്തനാവുകയാണ് കാരണം ഇത് ബ്രസീലിന്റെ സുൽത്താനാണ് നെയ്മർ ഡാ സിൽവാ ജൂനിയർ.

2 Comments

Post a Comment

Previous Post Next Post