ഒരു ഫുട്ബോൾ പ്രേമിയെന്ന നിലയിൽ ഫുട്ബോൾ ലോകത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും കാലികമാക്കേണ്ടത് അത്യാവശ്യമാണ്. ഗ്രൗണ്ടിന്റെ അകത്തായാലും പുറത്തായാലും. ഫുട്ബോൾ വാർത്തകളും വിശേഷങ്ങളും, ട്രാൻസ്ഫർ വാർത്തകൾ, ദിവസേന നടക്കുന്ന മത്സരങ്ങളുടെ മാച്ച് പ്രിവ്യുകൾ തുടങ്ങിയ വിവരങ്ങൾ നൽകുന്ന നിരവധി വെബ്സൈറ്റുകൾ ഇന്ന് വെബ്‌ലോകത്ത് ഉണ്ട്.

The Best Websites For Football News Malayalam

എന്നിരുന്നാലും കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ എളുപ്പമല്ല. ഭാഗ്യവശാൽ നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്. ഇവിടെ പറയുന്ന 5 വെബ്സൈറ്റുകളിലൂടെ നിങ്ങൾ തിരയുന്ന വാർത്തകളും മറ്റും പല കാര്യങ്ങളും ലഭിക്കും.

  1. ഗോൾ.കോം
  2. 101ഗ്രേറ്റ്ഗോൾസ്.കോം
  3. ഫോർഫോർടു.കോം 
  4. ദിസ്ഈസ്ആൻഫീൽഡ്.കോം
  5. സ്പോർട്സ്മോൾ.കോം 

1. ഗോൾ.കോം

ഫുട്ബോൾ വാർത്തകളുടെ ഉറവിടം തിരയുന്ന ഏതൊരാൾക്കും അനുയോജ്യമായ ലോക പ്രശസ്ത ഫുട്ബോൾ അധിഷ്ഠിത വെബ്സൈറ്റ് ആണ് ഗോൾ.കോം. ട്രാൻസ്ഫർ വാർത്തകൾ, മത്സര ഫലങ്ങൾ ഫുട്ബോളിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ എന്നിവ നൽകുന്നു. കൂടാതെ ഗ്രൗണ്ടിനകത്തും പുറത്തുമുള്ള ഏറ്റവും പുതിയ വാർത്തകൾ വേഗത്തിലെത്തിക്കുന്നു. കൂടാതെ ഈ വെബ്സൈറ്റിൽ ലീഗ് പട്ടികകൾ, തത്സമയ സ്‌കോറുകൾ, പ്രവചനങ്ങൾ മറ്റും നിങ്ങൾക്ക് കാണാൻ സാധിക്കും.

101ഗ്രേറ്റ്ഗോൾസ്.കോം

ഫുട്ബോളിനെ കുറിച്ചുള്ള ഏറ്റവും മികച്ച രീതിയിൽ ലേഖനങ്ങൾ നൽകുന്നതിൽ പ്രത്യേകതയുള്ള ഒരു വെബ്സൈറ്റ് ആണ് 101ഗ്രേറ്റ്ഗോൾസ്.കോം. ഏതൊരു ഏതൊരു ഫുട്ബോൾ പ്രേമിയും അന്വേഷിക്കുന്ന ഫുട്ബോൾ മത്സരങ്ങളുടെ വിലയിരുത്തലുകൾ, ഫുട്ബോൾ ലോകത്തെ അഭ്യൂഹങ്ങൾ ട്രാൻസ്ഫർ വാർത്തകൾ, മറ്റു പ്രസക്തമായ വിവരങ്ങൾ എന്നിവ നിങ്ങൾക്ക് ഈ വെബ്സൈറ്റിലൂടെ കാണാൻ സാധിക്കും. കൂടാതെ വെബ്സൈറ്റ് ഫുട്ബോൾ മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗ് ലിങ്കുകളും ഫുട്ബോൾ വാതുവയ്പ്പ് ടിപ്പുകളും വാഗ്ദാനം ചെയ്യുന്നു.

3. ഫോർഫോർടു.കോം

ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ ലേഖനങ്ങളും നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കാവുന്ന ഒരു വെബ്സൈറ്റ് ആണ് ഫോർഫോർടു.കോം എന്നത്. ഫുട്ബോളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ, അഭ്യൂഹങ്ങൾ, ഫിഫ ഫുട്ബോൾ മാനേജർ ഗെയിമുകളെ കുറിച്ചുള്ള ലേഖനങ്ങളെ വിലയിരുത്തൽ എന്നിവ നിങ്ങൾക്ക് ഈ വെബ്സൈറ്റിൽ കാണാൻ സാധിക്കും.

എന്തിന് പറയുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗുകളിലെ എല്ലാ ടീമുകൾക്കും പ്രേത്യേക സെക്ഷനുകൾ സൈറ്റ്നൽകുന്നു. ഫോർഫോർടു.കോം ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നു കാരണം ഫുട്ബോൾ വാർത്തകൾ എന്നതിനപ്പുറം ഒരുപാട് കാര്യങ്ങൾ ഈ സൈറ്റ് നൽകുന്നു എന്നതാണ്.

4. ദിസ്ഈസ്ആൻഫീൽഡ്.കോം

ദിസ്ഈസ്ആൻഫീൽഡ്.കോം എന്തിനെ കുറിച്ചാണ് എന്ന് മനസിലാക്കാൻ പ്രയാസമില്ല !. അതെ നിങ്ങൾ ഉദ്ദേശിച്ച പോലെ ഫുട്ബോൾ, പ്രീമിയർ ലീഗ്, ലിവർപൂളുമായി എന്തും നൽകുന്ന ഒരു പോർട്ടൽ ആണ്. ഈ പോർട്ടലിൽ വരാനിരിക്കുന്ന മാച്ച് പ്രീവ്യൂകൾ, മത്സരങ്ങളുടെ അഭിപ്രായങ്ങൾ, ട്രാൻസ്ഫർ വാർത്തകൾ മാച്ച് റിപ്പോർട്ടുകൾ, ലിവർപൂൾ എഫ്‌.സി യെ കുറിച്ചുള്ള ചരിത്രം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ നൽകുന്നു.

5. സ്പോർട്സ്മോൾ.കോം

സ്പോർട്സമോൾ വെബ്സൈറ്റ് ഫുട്ബോൾ വാർത്തകൾ, ട്രാൻസ്ഫർ വാർത്തകൾ മാച്ച് പ്രിവ്യുകൾ എന്നിവ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു. ഫുട്ബോളിനെ കുറിച്ച് കാലികമായ വിവരങ്ങൾ ലഭിക്കുവാൻ ഈ വെബ്സൈറ്റ് സന്ദർശിക്കാം.

Post a Comment

Previous Post Next Post