വെനിസ്വേലയെ തകർത്തു കാനറികൾ! കോപ്പ അമേരിക്ക തുടങ്ങി

Copa America 2021 Brazil vs. Venezuela match full report Malayalam by Soccer Malayalam

ലാറ്റിനമേരിക്കൻ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർ ഏറെ ആകാഷയോടെ കാത്തിരുന്ന ദക്ഷിണ അമേരിക്കൻ ഫുട്ബോൾ മാമാങ്കമായ കോപ്പ അമേരിക്ക ഇന്ന് കോടിയേറി.

ഉദ്ഘടന മത്സരത്തിൽ ആതിഥേയരായ ബ്രസീലിന് ജയം. വെനിസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറിപ്പട തകർത്തത്.

ബ്രസീലിന് വേണ്ടി മാർകിഞോസും സൂപ്പർ താരങ്ങളായ നെയ്മറും ഗബ്രിയേലും ഗോളുകൾ നേടി. മത്സരത്തിൽ ബ്രസീൽ വിജയിക്കുമെന്ന് ഏറെ കുറെ ഉറപ്പായിരുന്നു എത്ര ഗോൾ നേടുമെന്നായിരുന്നു പലരുടെയും പ്രവചനം.

മത്സരം 3-0 എന്ന സ്‌കോറിൽ അവസാനിച്ചു, ബ്രസീലിനു ജയത്തോടു കൂടി മൂന്ന് പോയിന്റും കിട്ടി. നെയ്മർ-ജീസസ്-റിച്ചാലിസൺ എന്നിവരാണ് ബ്രസീലിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്.

കളിയിലുടനീളം ബ്രസീലിനായിരുന്നു ആധിപത്യം. ഇന്ന് പല പ്രധാന താരങ്ങളും ഇല്ലാതെ ഇറങ്ങിയ വെനിസ്വേലയ്ക്ക് ബ്രസീലിനൊപ്പം പിടിച്ചു നിൽക്കാൻ പോലുമായില്ല.

23-ആം മിനുട്ടിലാണ് ബ്രസീലിന്റെ ആദ്യ ഗോൾ പിറന്നത് സൂപ്പർ താരം നെയ്മറുടെ കോർണറിൽ നിന്ന് ബ്രസീൽ സെന്റർ ബാക്കും പി എസ് ജി ക്യപ്റ്റനുമായ മാർക്കിനോസ്‌ വലയിലെത്തിച്ചു. ആദ്യ പകുതി 1-0 എന്ന സ്കോറിന് അവസാനിച്ചു.

ആദ്യപകുതിയെ അപേക്ഷിച്ച് ഇരു ടീമുകളും പന്തടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ രണ്ടാം പകുതിയിൽ വേഗം കുറഞ്ഞു. 64-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ലീഡ് നെയ്മർ ഉയർത്തി.

89ആം മിനുട്ടിലായിരുന്നു ബ്രസീലിന്റെ മൂന്നാം ഗോൾ. നെയ്മറിന്റെ അസിസ്റ്റ് തൊട്ടു കൊടുക്കേണ്ട ആവശ്യമെ ഗബിഗോളിനുണ്ടായിരുന്നുള്ളൂ.

ഗ്രൂപ്പ് ഘട്ടത്തിൽ ഇനിയും മൂന്ന് മത്സരങ്ങൾ ബ്രസീലിന് ബാക്കിയുണ്ട്‌. അടുത്ത മത്സരം പെറുവിനെതിരെയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.