യൂറോ കപ്പ് 2020 ൽ എ.സി മിലാൻ സൂപ്പർ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പങ്കെടുക്കില്ലെന്ന് സ്വീഡൻ പരിശീലകൻ ജാൻ ആൻഡേഴ്സൺ സ്ഥിരീകരിച്ചു. താരത്തിന് കാൽമുട്ടിന് പരിക്കേറ്റതാണ് കാരണാണ്.

Zlatan Ibrahimovic will miss the Euro Cup Malayalam

താരം സ്വീഡൻ ദേശീയ ടീമിൽ നിന്നും വിരമിച്ചിരുന്നു. യൂറോ കപ്പിനു വേണ്ടി ആയിരുന്നു ഇബ്രഹിമോവിച് വിരമിക്കൽ പ്രഖ്യാപനം ഒഴിവാക്കി രാജ്യാത്തിനായി കളിക്കാനായി തിരികെയെത്തിയത്.

39 കാരനായ താരം ജോർജിയക്ക് എതിരായ മത്സരത്തിൽ സ്വീഡന് വേണ്ടി കളത്തിലിറങ്ങുകയും ചെയ്തിരുന്നു. സ്വീഡൻ ഫുട്ബോൾ പ്രേമികൾക്ക് നിരാശ നൽകുന്ന വാർത്ത തന്നെയാണിത്.

"ഞാൻ ഇന്ന് സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനോട് സംസാരിച്ചു, നിർഭാഗ്യവശാൽ അദ്ദേഹം എന്നോട് പറഞ്ഞത്, എന്റെ പരുക്ക് കാരണം എനിക്ക് വരുന്ന യൂറോ കപ്പിൽ പങ്കെടുക്കാൻ കഴിയില്ല”

"തീർച്ചയായും ഇത് ദുഖകരമാണ്, പ്രത്യേകിച്ച് സ്ലാറ്റന്. എത്രയും വേഗം അദ്ദേഹം വീണ്ടും പിച്ചിൽ തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

സ്വീഡൻ കോച്ച് ആൻഡേഴ്സൺ പറഞ്ഞു.

കോവിഡ് പ്രശ്നം മൂലം 2020 ൽ നടക്കേണ്ടിയിരുന്ന യൂറോകപ്പ് ഈ വർഷത്തേക്ക് മാറ്റി വെച്ചിരുന്നു. അടുത്ത മാസം പതിനൊന്നിനാണ് ആദ്യ മത്സരം.

ഗ്രൂപ്പ് ഇ യിൽ പോളണ്ട്, സ്ലോവാക്യ, സ്പെയ്ൻ എന്നീ ടീമുകൾക്ക് ഒപ്പമാണ് സ്വീഡൻ ഉൾപ്പെട്ടിരിക്കുന്നത്. ജൂൺ 14ന് സ്പെയ്നിനെതിരെയാണ് അവരുടെ ആദ്യ മത്സരം.

Post a Comment

Previous Post Next Post