ലാലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടം നടക്കുന്നു. ലാലിഗയിൽ ഇന്ന് ബാർസലോണയും അത്‍ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഏറ്റുമുമുട്ടുന്നു. ബാർസയുടെ മൈദാനമായ ക്യാമ്പ് നൗവിൽ വെച്ച് ഇന്ന് രാത്രി 7:45 നാണ് മത്സരം നടക്കുന്നത്.

Barcelona vs Atletico Madrid Match Preview in Malayalam

🏆 ലാലിഗ

🕙 ഇന്ന് രാത്രി 7:45 PM

🏟️ ക്യാമ്പ് നൗ 

📺 ഫെസ്ബുക്ക് ലൈവ് 

നിലവിൽ ലാലിഗയിൽ മികച്ച പ്രകടനമാണ് അത്‍ലറ്റിക്കോ മാഡ്രിഡും ബാർസയും നടത്തിക്കൊണ്ടിരിക്കുന്നത്. 34 മത്സരങ്ങളിൽ നിന്നും 76 പോയിന്റുമായി അത്‍ലറ്റിക്കോ മാഡ്രിഡ് നിലവിൽ ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

34 മത്സരങ്ങളിൽ നിന്നും 74 പോയിൻറുമായി ബാർസ മൂന്നാം സ്ഥാനത്താണ്, റിയൽ മാഡ്രിഡ് 74 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. നിലവിൽ ബാർസയും, റിയൽ മാഡ്രിഡും, അത്‌ലറ്റിക്കോ മാഡ്രിഡും മികച്ച പ്രകടനമാണ് ലീഗിൽ നടത്തുന്നത്.

അതായത് ഇത്തവണ സ്പാനിഷ് ലാലിഗ ജേതാക്കളെ അറിയണമെങ്കിൽ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും. ഈ സീസണിൽ നേരെത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം അത്‍ലറ്റിക്കോക്കപ്പമായിരുന്നു.

ഈ മത്സരത്തിൽ അത്‍ലറ്റിക്കോ ജയിക്കുകയാണെങ്കിൽ അവർക്ക് 79 പോയിന്റുമായി ലീഗിൽ ചെറിയ തോതിൽ നിലയുറപ്പിക്കാനാകും.

ബാർസ ജയിക്കുകയാണെങ്കിൽ  77 പോയിന്റുമായി ലീഗിൽ  ഒന്നാം സ്ഥാനത്ത് എത്താനാകും 

ഇന്നത്തെ മത്സരത്തിന്റെ ഏറ്റവും വലിയ പ്രതേകത എന്നാൽ ലയണൽ മെസ്സിയും ലൂയിസ് സുവാരസും തമ്മിൽ ഏറ്റുമുട്ടുന്നു എന്നതാണ്. 

ഈ സീസണിൽ നേരെത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സുവാരസിന് കോവിഡ് ആയതിനാൽ ആ മത്സരത്തിൽ സുവാരസ് കളിക്കാൻ ഇറങ്ങിയിരുന്നില്ല.

രണ്ട് ഉറ്റ സുഹൃത്തുക്കൾ തമ്മിൽ കളിക്കുന്നത് കാണാൻ ആരാധർ കാത്തിരിക്കുകയാണ്. ഇരു ടീമുകളും തമ്മിൽ കടുത്ത പോരാട്ടമാണ് ഫുട്ബോൾ ആരാധകർ പ്രധീക്ഷിക്കുന്നത്.

ഞങ്ങളുടെ സ്കോർ പ്രവചനം: ബാഴ്‌സലോണ 2:1 അത്‌ലറ്റികോ മാഡ്രിഡ്

മത്സരത്തിന് വേണ്ടിയുള്ള ബാർസലോണയുടെ സ്‌ക്വാഡ് അവരുടെ പരിശീലകൻ റൊണാൾഡ്‌ കൂമാൻ പുറത്ത് വിട്ടിട്ടുണ്ട്

🚨 CONVOCATORIA🚨
#BarçaAtleti
💪 ¡Vamos Barça! 🔵🔴 pic.twitter.com/8i7gJuy7OE— FC Barcelona (@FCBarcelona_es) May 7, 2021

ബാർസലോണ സാധ്യതാ ലൈനപ്പ്: ടെർ സ്റ്റെഗൻ; അറോഹോ, പിക്കെ, ലെങ്‌ലെറ്റ്; റോബർട്ടോ, ഡി ജോങ്, ബുസ്‌ക്വറ്റ്സ്, പെഡ്രി, ആൽ‌ബ; മെസ്സി, ഗ്രീസ്മാൻ

അത്‍ലറ്റിക്കോ മാഡ്രിഡ് സാധ്യത ലൈനപ്പ്: ഒബ്ലാക്ക്; സാവിക്, ഗിമെനെസ്, ഹെർമോസോ; ട്രിപ്പിയർ, ലോറന്റ്, കോക്കെ, ലെമാർ, കാരാസ്കോ; സുവാരസ്, കൊറിയ

Post a Comment

Previous Post Next Post