ജനുവരിയിൽ ബാഴ്‌സലോണ വിൽക്കാൻ സാധ്യത ഉള്ള താരങ്ങൾ

Soccer Malayalam | Barcelona Transfer News In Malayalam

ട്രാൻസ്ഫർ ജാലകം തുറക്കാനിരിക്കെ വ്യാപകമായി ട്രാൻസ്ഫർ റൂമറുകൾ ഫുട്ബോൾ ലോകത്ത് പ്രചരിക്കുകയാണ് !. എഫ്.സി ബാഴ്‌സലോണയുടെ പരിശീലകൻ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നാല് താരങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

  1. സാമുവേൽ ഒമിറ്റിറ്റി
  2. ജൂനിയർ ഫിർപ്പോ
  3. അലേന
  4. റിക്വി പുഗി
നാല് പേരിൽ ഒരാൾ സാമുവൽ ഒമിറ്റിറ്റിയാണ് നമുക്കറിയാം അദ്ദേഹം പരിക്കും മറ്റു പ്രശ്നങ്ങളുമായി വലഞ്ഞിട്ടുള്ള സീസൺ ആണിത്.

റിക്വി പുഗിയോട് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ സമയത്ത് ക്ലബ്ബ് വിട്ട് പോകാൻ റൊണാൾഡ്‌ കൂമാൻ പറഞ്ഞതായിരുന്നു, പക്ഷെ അദ്ദേഹം ക്ലബ്ബിൽ തുടരുകയായിരുന്നു. ഇപ്പോൾ എസി മിലാൻ അടക്കമുള്ള ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി രാഗത്തുണ്ട്.

ഏതായാലും ഈ നാല് താരങ്ങളെ ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകലാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡ്‌ കൂമാൻ ടീമിലേക്കെത്തിക്കാൻ ശ്രമിച്ച രണ്ട് താരങ്ങൾ മെംപിസ് ഡിപ്പായ്, വൈനാൽഡം എന്നിവരായിരുന്നു ഈ രണ്ടു പേരും ബാർസലോണയിലെത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ബാഴ്‌സലോണയെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വേണ്ടത്ത്ര താരങ്ങളെ ടീമിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞിരുന്നില്ല.

പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ട് വരുന്നതിൽ സാമ്പത്തികമായി പരിമിതികൾ ഉണ്ട് ഇക്കാര്യം ടീം നേരത്തെതന്നെ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.